ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവം പാലോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അങ്ങോട്ടേക്ക് കൈമാറാമെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

50 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ രക്ഷപെടാനുളള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ ആര്യനാട് പോലീസ് തന്നെ ഭാര്യയെ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഷൈജു സ്റ്റേഷനില്‍ ബഹളം വച്ചു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പെട്രോളൊഴിച്ച് കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *