
പഞ്ചസാര ഒഴിവാക്കിയാല്‍ തന്നെ മതി. അതോടൊപ്പം ഒലിവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തിന് ആഗ്രഹിക്കുന്ന അഴകും തേജസും ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയെ അകറ്റി നിര്‍ത്തൂ. അല്പം ആകാമെങ്കിലും പരമാവധി ഒഴിവാക്കണം. തേന്‍ പോലുള്ള പ്രകൃതി ദത്ത മരുന്നുകളും മിതമായി മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. കൃത്രിമ മധുരം പാടെ
ഉപേക്ഷിക്കണം. അവ പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുമെന്ന് ഗവേഷകര്‍ ഓര്‍മ്മപ്പെട്ടുത്തുന്നു.
ആരോഗ്യകരമായ കൊഴുപ്പാണ് ചര്‍മ്മത്തെ ആകര്‍ഷകമാക്കുന്നത്. അതിന് സഹായിക്കുന്ന അപൂരിത കൊഴുപ്പുകള്‍ അടങ്ങിയതാണ് ഒലിവ് ഓയില്‍, ബട്ടര്‍ ഫ്രൂട്ട് തുടങ്ങിയവ. അതിനാല്‍ തന്നെ ഒലിവ് ഓയില്‍ അടങ്ങിയ ഭക്ഷണം ചര്‍മ്മത്തിന് തിളക്കമേകുമെന്ന് യുകെയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു
