മലയാളത്തില്‍ കളക്ഷന്‍ റെക്കോഡിലേക്ക് കുതിക്കുന്ന ദൃശ്യം തെലുങ്കില്‍ റീമേക്ക് ചെയ്യുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയെ തെലുങ്കില്‍ അവതരിപ്പിക്കുക സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷായിരിക്കും.
മറ്റ് താരനിര്‍ണയം പുരോഗമിക്കുകയാണ്. പഴയകാല നടി ശ്രീപ്രിയയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. 22 ഫീമെയില്‍ കോട്ടയം മാലിനി 22 പാളയംകോട്ടൈ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തുകൊണ്ടാണ്
ശ്രീപ്രിയ സംവിധാനരംഗത്ത് ചുവടുവെച്ചത്.
ദൃശ്യത്തിന്റെ അന്യഭാഷ റീമേക്ക് അവകാശം വാങ്ങിയ സുരേഷ് ബാലാജിയില്‍ നിന്നും വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് ഉടമ ജോര്‍ജ് പയസാണ് സിനിമയുടെ തെലുങ്ക് അവകാശം വാങ്ങിയത്. ജിത്തു ജോസഫാണ് മലയാളത്തില്‍ ദൃശ്യം സംവിധാനം ചെയ്തത്
അടുത്തിടെ ദൃശ്യം കണ്ട തമിഴ് നടന്‍ വിക്രം ചിത്രം തനിക്ക് തമിഴില്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സുരേഷ് ബാലാജിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തമിഴിലേക്ക് ദൃശ്യം മൊഴിമാറ്റം നടത്തുമ്പോള്‍ വിക്രം തന്നെയായിരിക്കും നായകന്‍.
