


ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ സുബിനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയ മൃതദേഹം കണ്ണൂര്‍ ഡി.എസ്.സി ബറ്റാലിയന്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി. റോഡ് മാര്‍ഗം ഇന്നുകാലത്ത് കോഴിക്കോട് എത്തിയ മൃതദേഹത്തെ ജനപ്രതിനിധികളും ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയ ശേഷം ഏഴ് മണിയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജന്മദേശമായ ചെങ്ങോട്ട്കാവ് ചേലിയയിലെ വീട്ടിലെത്തിക്കുകയായിരുന്നു.കശ്മീരിലെ രജൗറി ജില്ലയിലെ നൗഷാര മേഖലയിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. 2008 മാര്‍ച്ചില്‍ സൈനികസേവനം ആരംഭിച്ച സുബിനേഷ് ആറു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയത്. അടുത്ത മാസം 20ന് നടക്കാനിരുന്ന വിവാഹത്തിനായി 15ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം.കെ.ദാസന്‍ എം.എല്‍.എ, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ.പ്രവീണ്‍ുമാര്‍, ബി.ജെ.പി സംസ്ഥന സെക്രട്ടറി വി.വി രാജന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് തുടങ്ങിയവരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.













