കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും


palayam1-681x382
കോഴിക്കോട് ഓട വ്യത്തിയാക്കാനിറങ്ങിയരണ്ട് പേരും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോൈ(ഡവറും ശ്വാസം മുട്ടി മരിച്ചും.ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരും ഇവരെ രക്ഷിക്കാനാനിറങ്ങിയ നൗഷാദുമാണ് മരിച്ചത്.പാളയത്തെ തളി ജയ ഒാഡിറ്റോറിയത്തിന് സമീപത്തെ ജംഗ്ഷനിലുള്ള മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തം.തൊഴിലാളികളില്‍ ഒരാളാണ് ആദ്യം അഴുക്കുചാലില്‍ ഇറങ്ങിയത്. ഇയാളെ കാണാതായതോടെ മറ്റൊരു കരാ‍ര്‍ തൊഴിലാളി കൂടി ഒാടയിലേക്കിറങ്ങി. ഇയാള്‍ ബോധ രഹിതനായതോടെ കൂടിനിന്നവര്‍ ബഹളം വെച്ചത് കേട്ടാണ് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ നൗഷാദ് ഇവിടെയെത്തിയത്. ആളുകളുടെ വിലക്ക് വകവെക്കാതെ നൗഷാദും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ നേരത്തെ മാന്‍ ഹോളില്‍ കുടുങ്ങിയവരില്‍ ആരോ നൗഷാദിന്റെ കാലില്‍ പിടിച്ച് മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചതോടെ നൗഷാദും ഒാടയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് ഏറെ നേരത്തിന് ശേഷമാണ് മൂവരെയും പുറത്തെടുത്തെടുക്കാനായത്.അഴുക്കുചാലില്‍ ഓക്‌സിജന്‍ കുറവായതാണ് മരണകാരണമെന്ന് കരുതുന്നു.




Sharing is Caring