കണ്ണൂർ : കണ്ണൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ കോർപറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ സ്പെഷ്യൽ സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.
പഴകിയ ചിക്കൻ , മത്സ്യം, ബീഫ് ,പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചത് .എസ് എൻ പാർക്കിലെ കഫേ മൈസൂൺ ,താവക്കരയിലെ ഫുഡ് വേ ,കൊയിലിക്ക് സമീപത്തെ ഹോട്ട് പോട്ട് ,ബിനാലെ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചത്.ഹെൽത്ത് സൂപ്പർ വൈസർ പി പി ബൈജു എച് ഐ മാരായ സി ഹംസ, സന്തോഷ് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വഡാണ് റൈഡ് നടത്തിയത്.














