എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയം; 99.47%

എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,22,226 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു.

ഫലം 3 മണി മുതല്‍ വെബ്‌സെറ്റില്‍ ലഭിക്കും. www.result.kite.kerala.gov.in സൈറ്റ് വഴി ഫലം അറിയാം. കൂടാതെ ‘സഫലം 2021’ ആപ്പുവഴിയും ഫലം അറിയാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *