ശ്രീശാന്ത് കൊച്ചിയിലെത്തി


കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയും മധുരവും നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു.ഇന്നുമുതല്‍ പരിശീലനം തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. sreesanth_22052013