നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം

കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. . നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്നും എം കെ മുനീര്‍ പറഞ്ഞു.കെ എം ഷാജിഎംഎല്‍എയുടെ നിയമസഭയിലെ പ്രസ്താവനയോടെയാണ് നിലവിളക്ക് വിവാദം വീണ്ടും ലീഗില്‍ തലപൊക്കിയത്.നിലവിളക്ക് കൊളുത്തുന്ന വിഷയത്തില്‍ ലീഗില്‍ രണ്ട് ചേരി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ നിലപാടുകളൊന്നും എടുത്തിട്ടില്ല.muneer-xOIgC

Spread the love

Leave a Reply

Your email address will not be published. Required fields are marked *