പാല (കോട്ടയം): സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കും 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനു വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍ നാളെ (ഫെബ്രുവരി 3) പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ജില്ലാ തലം മുതൽ സ്പോർട്സ് മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://dsya.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 8848898194, 9633289511, 9947598813