കൊല്ലം: കേരളത്തിലേക്ക് കടത്തിയ പതിനായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് കൊല്ലം തെന്‍മലയില്‍ എക്സൈസ് സംഘം പിടികൂടി.പത്തനാപുരം സ്വദേശികളായ രണ്ടുയുവാക്കളെ അറസ്റ്റ് ചെയ്തു.
സോഡിയം സിലിക്കേററ് കൊണ്ടുവരാനുളള ടിന്‍ പെര്‍മിറ്റ് വില്‍പ്പന നികുതി അധികൃതരില്‍ നിന്നും വാങ്ങിയശേഷം ടാങ്കര്‍ ലോറിയില്‍ സ്പിരിററ് കടത്തിയ സംഘത്തെയാണ് തെന്‍മല പത്തേക്കറിന് സമീപം വെച്ച് എക്സൈസ്സ് കമ്മീഷണറുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം പുനലൂരിലേക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയിലെ രഹസ്യ അറയിലായിരുന്നു സ്പിരിറ്റ്.
ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന പത്തനാപുരം സ്വദേശികളായ രൂപേഷ്,രാഹുല്‍ എന്നിവര്‍ കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ 15 ലേറെ തവണ സംഘം സ്പിരിറ്റ് സംഘം കടത്തി. വ്യാജമദ്യം നിര്‍മ്മിച്ച് ഓണക്കാലത്ത് വ്യാപക വിതരണത്തിന് അന്തര്‍സംസ്ഥാന ലോബി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.













