
ഡുസേല്‍ഡോര്‍ഫ്: ലോകകപ്പ് ഫൈനലില്‍ മാരക്കാനയിലെ തോല്‍വിക്ക് ജര്‍മനിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ 4-2 ന്് അര്‍ജന്റീന വിജയിച്ചു. പരിക്ക് മൂലം ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിയാതിരുന്ന ഡി മരിയയുടെ മികവിലാണ് അര്‍ജന്റീനയുടെ ജയം.
ലയണല്‍ മെസി ഇല്ലാതെയായിരുന്നു അര്‍ജന്റീന മത്സരത്തിന് ഇറങ്ങിയത്. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രത്യകേ ക്ഷണപ്രകാരമാണ് അര്‍ജന്റീന സൗഹൃദമത്സരത്തിന് എത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അര്‍ജന്റീന 20ാം മിനിറ്റില്‍ അഗ്യൂറോയിലൂടെ ഗോള്‍ നേടി. പകുതി സമയത്തിന് തൊട്ട് മുമ്പ് എറിക് ലാമലെയിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. രണ്ടാംപകുതിയിലും ആക്രമണം തുടര്‍ന്ന അര്‍ജന്റീന ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിലൂടെയും ഏയ്ഞ്ചല്‍ ഡി മരിയയിലൂടെയും ലീഡ് നാലാക്കി ഉയര്‍ത്തി.
52ാം മിനിട്ടില്‍ ആന്ദ്രെഷെര്‍ലയിയൂടെ ജര്‍മനിയുടെ ആദ്യഗോള്‍ നേടി. ലോകകപ്പ് ഫൈനലിലെ സൂപ്പര്‍താരം മരിയോ ഗോഡ്‌സെ ലോകചാമ്പ്യന്‍മാരുടെ രണ്ടാം ഗോള്‍ നേടി.













