ഹര്‍ത്താലിനിടെ കല്ലേറ്


kerala-harthal
കൊച്ചി: ഹര്‍ത്താലിനിടെ കൊച്ചിയിലും മധ്യകേരളത്തിലും കല്ലേറ്. ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞു. രാവിലെ ബസുകള്‍ ഓടിയിരുന്നെങ്കിലും പിന്നീട് അക്രമത്തെത്തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു.


കാക്കനാട് ഭാരത് മാതാ കോളേജിന് സമീപവും, തൃക്കാക്കരയിലും, ഇടക്കൊച്ചിയിലുമെല്ലാം കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കടകമ്പോളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആലപ്പുഴയില്‍ ഹരിപ്പാട് ഹര്‍ത്താല്‍ അനുകൂലിയകള്‍ രണ്ട് ലോറികളുടെ ചില്ല് തകര്‍ത്തു.
കോഴിക്കോട് ജില്ലയില്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. കടകമ്പോളങ്ങള്‍ അടച്ചിടുകയും ബസ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. വയനാട്ടിലും ബസിനുനേരെ കല്ലേറുണ്ടായി.
തിരുവനന്തപുരത്തും ഹര്‍ത്താല്‍ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്.


 

 

 

 



Sharing is Caring