പ്രാദേശിക രുചിയുമായി മാഗി അവതരിപ്പിക്കുന്ന പ്രത്യേക ചിക്ക൯ 65 മസാല ന്യൂഡിൽസ്

കൊച്ചി: കഴിഞ്ഞ ഒരു വ൪ഷമായി വലിയൊരു വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ വീടുകളിലിരുന്ന് വിവിധ രുചികളും ഭക്ഷ്യവിഭവങ്ങളും പരീക്ഷിക്കുകയാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും സവിശേഷമായ പ്രാദേശിക രുചികളും അനുസരിച്ച് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന കാഴ്ചപ്പാടോടെ മാഗി സ്പെഷ്യൽ ചിക്ക൯ 65 മസാല ന്യൂഡിൽസ് അവതരിപ്പിക്കുകയാണ് നെസ് ലെ ഇന്ത്യ. ഏറ്റവും ജനപ്രീതിയുള്ള പ്രാദേശിക ചിക്ക൯ വിഭവങ്ങളിലൊന്നായ ചിക്ക൯ 65 ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണിത് തയാറാക്കിയിരിക്കുന്നത്.

നഗരങ്ങളിൽ ഘട്ടംഘട്ടമായി അവതരിപ്പിക്കുന്ന പുതിയ മാഗി ന്യൂഡിൽസിന്റെ നോൺ വെജ് വേരിയന്റ് സിംഗിൾ പാക്കിന് 20 രൂപയും നാലു പാക്കിന് 78 രൂപയും 12 പാക്കറ്റുകളടങ്ങിയ ഇ കൊമേഴ്സ് പതിപ്പിന് 240 രൂപയുമാണ് വില.

ക൪ണ്ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരള എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലെ കിരാന സ്റ്റോറുകളിലും ആമസോൺ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നം ലഭ്യമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *