കൊച്ചി: പ്രളയക്കാലത്തെ മലയാളിമനസുകളുടെ അതിജീവനവും കൂട്ടായ്മകളേയും കുറിച്ച് ഡിസ്കവറി ചാനൽ ഡോക്യുമെൻററി ദൃശ്യക്കാഴ്ചകളിലൂടെ ലോകത്തിൻറെ നെറുകയിലെത്തിച്ചതിന് പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡ് ആംഗീകാരവുമായി ഒരു ഓൺലൈൻ ഷോപ്പും. നവകേരള നിർമ്മാണത്തിന് സംസ്ഥാനസർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികളുമായി ചേർന്ന് നടത്തിയ വേറിട്ട ബോധവത്കരണ സംരംഭത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഓർഗാനിക് ആൻഡ് നാച്ചുറൽ ഓൺലൈൻ ഷോപ്പെന്ന അംഗീകാരം www.sparas.com നു ലഭിച്ചു. Let Us Unite to Rebuild Kerala എന്ന ഐക്യദാർഢ്യകൂട്ടായ്മ വാചകം വിദ്യാർഥികൾ 5654 നോട്ടുബുക്കുകൾ കൊണ്ട് എഴുതിയപ്പോൾ അത് ഗിന്നസ് റിക്കോർഡ് പുസ്തകത്തിൽ തിളങ്ങുന്ന സംഭവമായി മാറി. ഒപ്പം പ്രചോദനവും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ലോഗോ ഉൾപ്പെടുന്ന അംഗീകാരം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അധികൃതരിൽ നിന്ന് സ്പാറാസ് എം.ഡി ഡോ.സജിമോൻ പാറയിൽ ഏറ്റുവാങ്ങി.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്ത,ഇന്ത്യയിലാദ്യമായി ലിനൈൻ വസ്ത്രങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക ബ്രാൻഡായ ബിറ്റ്‌സ് ഇന്ത്യാന ആരംഭിച്ചത് ഡോ.സജിമോൻ പാറയിൽ ആണ്. ഫാഷൻ ഡിസൈനിങ്ങ് രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കോട്ടയം മുണ്ടക്കയം സ്വദേശി സൗദി അറേബ്യ, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ് സംരഭകൻ കൂടിയാണ്. നമ്മുടെ രാജ്യത്തിൻറെ ആത്മാവ് ഒരോ ഗ്രാമങ്ങളിലുമാണ് എന്ന മഹാത്മജിയുടെ വാക്കുകളാണ് സ്പാറാസ് ഓൺലൈൻ ഷോപ്പിന് അദ്ദേഹത്തിന് പ്രചോദനമായത്. ഒരോ ഗ്രാമങ്ങളിലുമുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറായിരം വിസ്മയങ്ങളായ അവരുടെ തനതായ ഉത്പന്നങ്ങളെ ഓൺലൈൻ മേഖലയുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു. നൂറു ശതമാനം ഓർഗാനിക്കായതും നാച്ചുറലായതുമായ ഇത്തരം കൈത്തറി ഉത്പന്നങ്ങളെ ഏകോപിപ്പിക്കണമെന്നും അത് ലോകത്തെ പരിചയപ്പെടുത്തണമെന്നും ആവശ്യമുള്ളവർക്ക് അതു വാങ്ങുവാൻ അവസരമുണ്ടാക്കണമെന്നും ഉറപ്പിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുമ്പോൾ ലാഭവിഹിതം അതാത് ഗ്രാമീണഉത്പ്പാദകരുടെ കയ്യിൽ തന്നെ നേരിട്ടെത്തുന്നുവെന്ന സാമൂഹികമായ ലക്ഷ്യം കൂടിയുണ്ട് ഇതിന് പിന്നിൽ. ഓർഗാനിക് ഖാദി ഉത്പ്പന്നങ്ങളുടെ വൈവിധ്യങ്ങളായ വസ്ത്രശേഖരമാണ് സ്പാറാസിൻറെ ഏറ്റവും വലിയ സവിശേഷത. വൈവിധ്യങ്ങളായ ജയ്പ്പൂർ ആഭരണങ്ങൾ, ആയുർവേദിക്സോപ്പുകൾ, ജൂട്ട് ബാഗുകൾ,കൈത്തറി ഉത്പ്പന്നങ്ങൾ, പ്രകൃതിദത്തമായ ചേരുവകളിലൂടെ മാത്രം നെയ്തെടുക്കുന്ന വിവിധങ്ങളായ സാരികൾ, ചുരിദാറുകൾ, ഷാളുകൾ, കുർത്തകൾ, നേപ്പാളിൽ നിന്നുള്ള രുദ്രാക്ഷങ്ങൾ എന്നിവ ഇപ്പോൾ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. ഫാഷൻ ഡിസൈനിങ്ങ് രംഗത്തോടൊപ്പം തന്നെ സിനിമാരംഗത്ത് നടൻ, നിർമ്മാതാവ്, ഹ്രസ്വസിനിമ സംവിധായകൻ, പ്രമുഖ ഫാഷൻ ഷോമത്സരങ്ങളിലെ ജഡ്ജായും പരിചിതമായ മുഖമാണ് ഡോ.സജിമോൻ പാറയിലിൻറേത്. സംരംഭത്തിന്റെ തുടക്കത്തിൽ തന്നെ ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചത് കൂടുതൽ ഉത്തരവാദിത്തമുള്ള വിവിധങ്ങളായ ഉത്പന്നങ്ങൾ എത്തിക്കുവാൻ കുടുതൽ പ്രചോദനമായിരിക്കുകയാണ്.













