ദിവസവും ആപ്പിള്‍ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാന്‍ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങള്‍ തെളിയിക്കുന്നതും അതുതന്നെ. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും ആപ്പിള്‍ ഉത്തമം. * ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. * 100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍. * ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. * ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം. * ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
* ദിവസവും ആപ്പിള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദം. * അമിതവണ്ണം, സന്ധിവാതം, വിളര്‍ച്ച, ബ്രോങ്കയ്ല്‍ ആസ്ത് മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിള്‍ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധര്‍. * ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറയ്ക്കാന്‍ സഹായകം.
* ക്ഷീണമകറ്റാന്‍ ആപ്പിള്‍ ഫലപ്രദം. * ദന്താരോഗ്യത്തിനു ഫലപ്രദമാണ് ആപ്പിള്‍. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാന്‍ സഹായകം. വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ട്.
സൂക്ഷ്മാണുക്കളില്‍ നിന്നു പല്ലിനെ സംരക്ഷിക്കുന്നു. * റുമാറ്റിസം എന്ന രോഗാവസ്ഥ കുറയ്ക്കാന്‍ ആപ്പിള്‍ സഹായകമെന്നുപഠനം. * കാഴ്്ചശക്തി മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ഫലപ്രദം. നിശാന്ധത ചെറുക്കാന്‍ ആപ്പിള്‍ ഫലപ്രദം.
* ആപ്പിള്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴന്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. * ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. * ആസ്ത്്്മയുളള കുട്ടികള്‍ ദിവസവും ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതു ശ്വാസംമുട്ടല്‍ കുറയ്ക്കാന്‍ സഹായകമെന്നു ഗവേഷകര്‍. * തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു.
ആല്‍സ്ഹൈമേഴ്സിനെ ചെറുക്കുന്നു * ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നു ഗവേഷകര്‍. * ആപ്പിള്‍ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദം ശ്രദ്ധിക്കുക… മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ ആപ്പിള്‍ വിനാഗരി കലര്‍ത്തിയ വെളളത്തില്‍(കാര്‍ഷിക സര്‍വകലാശാലയുടെ വെജിവാഷും ഉപയോഗിക്കാം) ഒരു മണിക്കൂര്‍ മുക്കിവച്ചതിനു ശേഷം ഉപയോഗിക്കാം. കീടനാശിനി ഉള്‍പ്പെടെയുളള രാസമാലിന്യങ്ങള്‍ നീക്കാന്‍ അതു സഹായകം.
മെഴുകു പുരട്ടിയ ആപ്പിള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണപ്രദം.