ഇന്ത്യന്‍ ടു തന്റെ അവസാനചിത്രമെന്ന് കമല്‍ഹാസന്‍


ഇന്ത്യന്‍ ടു തന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായിരിക്കാമെന്ന് കമല്‍ഹാസന്‍. മതേതര ചേരിക്കൊപ്പമാകും തന്റെ രാഷ്ട്രീയ പ്രസ്ഥാനം നിലയുറപ്പിക്കുകയെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ വ്യക്തമാക്കി. കൊച്ചി കിഴക്കമ്ബലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയതായിരുന്നു കമല്‍.


രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമല്‍ ഹാസന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌ പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം.തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച കമല്‍ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു. കോണ്‍ഗ്രസിനൊപ്പമോ, ബിജെപിക്കൊപ്പമോ സഖ്യമെന്ന ചോദ്യത്തെ മറു ചോദ്യം കൊണ്ടാണ് കമല്‍ നേരിട്ടത്.




Sharing is Caring