വ്യോമ പരിധി ലംഘിച്ച് ഉത്തര കൊറിയന്‍ ഡ്രോണുകള്‍ക്ക് നേരെ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു


വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരെ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര കൊറിയയുടെ അഞ്ചു ഡ്രോണുകളാണ് പറന്നത്.


ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഡ്രോണുകളെ തുരത്തിയെന്ന് ദക്ഷിണ കൊറിയന്‍ വ്യോമസേന വ്യക്തമാക്കി. ഒരു ഡ്രോണിനെ വെടിവച്ചു വീഴ്ത്തി. ഉത്തര കൊറിയയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്ന് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രതികരിച്ചു.
 




Sharing is Caring