തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഷംന കാസിം വിവാഹിതയായി


തെന്നിന്ത്യക്ക് ഏറെ പ്രിയപ്പെട്ട നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍.

ദുബായിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരത്തിന്റെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.


പച്ചയും വെള്ളയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു വിവാഹ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായില്‍ വിവാഹം നടന്നതിനാല്‍ സിനിമാ രംഗത്തുള്ള കുറച്ച്‌ പേരെ പങ്കെടുത്തിരുന്നുള്ളൂ. സിനിമാ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് വിരുന്നൊരുക്കും.

online news portal

വിവാഹ വിശ്ചയം കഴിഞ്ഞ വിവരം ഷംന സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഷംന കുറിച്ചിരുന്നത്.



Sharing is Caring