സൗത്ത് ഇന്ത്യൻ ബാങ്ക്

സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന വാഗ്ദാനത്തില്‍ തന്നെ സര്‍ക്കാര്‍ തുടരുമെന്നാണ് ഇടക്കാല ബജറ്റ് നല്‍കുന്ന സൂചന. 11.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് മൂലധന ചെലവ് ആശ്വാസകരമാണ്. ഗതി ശക്തി പദ്ധതിയിലൂടെ ഗതാഗത രംഗത്തെ അടിസ്ഥാനസൗകര്യ വികസനം രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകും. ഊര്‍ജ്ജ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നത് വ്യവസായ മേഖലയ്ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കും. മധ്യവര്‍ഗത്തിനുള്ള ഭവന പദ്ധതിയും, ക്ഷീര വികസനത്തിനുള്ള പദ്ധതികളും, എണ്ണക്കുരു ഉല്‍പ്പാദനം മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനവും, വിള ഇന്‍ഷുറന്‍സുമെല്ലാം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകും. ഇടക്കാല ബജറ്റ് ആണെങ്കിലും ഇന്ത്യയുടെ തുടര്‍ച്ചയായ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കാമെന്നതിന് ധനമന്ത്രി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കുന്നത് നേരിട്ടല്ലാതെയുള്ള ഉപഭോക്തൃ സാധനങ്ങളുടെ ഡിമാന്റ് വര്‍ദ്ധിക്കുന്നതിനും മൊത്തം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും സഹായകമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *