പ്രമുഖ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായിസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് . ‘ഇല വീഴാ പൂഞ്ചിറ’.
ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 K HDR-ല്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്. സൗബിന് ആണ് ചിത്രത്തിലെ നായകന്. സിനിമ ജുലൈ 15ന് തീയേറ്ററുകളില്‍ എത്തും.
‘ഇലവീഴാപൂഞ്ചിറ’ സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശബ്ദത്തിനും കാഴ്ചകള്ക്കൊപ്പംഏറെ പ്രാധാന്യമുള്ള ചിത്രമാണിത്,ആസ്വാദകര്‍ക്ക് പുത്തന്‍ ദൃശ്യ, ശ്രവ്യാനുഭവം ചിത്രം വാഗ്ദാനം ചെയ്യുന്നു.
‘ഇലവീഴാപൂഞ്ചിറ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിര്‍, സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ്. ‘കപ്പേള’ ക്ക് ശേഷം കഥാസ് അണ്ടോള്ഡിന്്റെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മിക്കുന്നത്