കൊച്ചി: സോണി ഇന്ത്യ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത പുതിയ പോര്‍ട്ടബിള്‍ പാര്‍ട്ടി സ്പീക്കര്‍ എസ്ആര്‍എസ്-എക്സ്വി500 വിപണിയില്‍ അവതരിപ്പിച്ചു. ഉയര്‍ന്ന നിലവാരമുള്ള ശബ്ദവും, ബില്‍റ്റ് ഇന്‍ ലൈറ്റിങും, ദീര്‍ഘസമയം നില്‍ക്കുന്ന ബാറ്ററിയുമാണ് പുതിയ മോഡലിന്‍റെ പ്രത്യേകത. പാര്‍ട്ടി അനുഭവം മികച്ചതാക്കുന്ന മറ്റു നിരവധി സവിശേഷതകളും എസ്ആര്‍എസ്-എക്സ്വി500ല്‍ സജ്ജീകരിച്ചിട്ടുണ്ട്.
25 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററിയാണ് ഈ പാര്‍ട്ടി സ്പീക്കറിന്. പത്ത് മിനിറ്റ് ചാര്‍ജിങില്‍ രണ്ടര മണിക്കൂര്‍ വരെ പ്ലേയിങ് ടൈമും ലഭിക്കും. റിയര്‍ പാനലിലെ എക്കോ, കീ കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട് ഉപയോഗിച്ച് ഉപഭോക്താക്കളെ സ്വയം പാടുന്നതിനും ഈ മോഡല്‍ സഹായിക്കും. പാര്‍ട്ടിയെ കൂടുതല്‍ ആവേശത്തിലാക്കാന്‍ ഫിയസ്റ്റബിള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാവുന്ന ആംബിയന്‍റ് ലൈറ്റിങ് ഫീച്ചറാണ് ഇതിലുള്ളത്.
പുതുതായി ചേര്‍ത്ത എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന യുഐ ടച്ച് പാനല്‍ വഴി മോഡുകള്‍, ക്രമീകരണങ്ങള്‍, ലൈറ്റിങ് എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാം. സ്മാര്‍ട്ട്ഫോണുകള്‍ പ്ലേ ചെയ്യാനും ചാര്‍ജ് ചെയ്യാനും യുഎസ്ബി കണക്റ്റിവിറ്റിയാണ് മറ്റൊരു വാഗ്ദാനം. ഐപിഎക്സ്4 റേറ്റിങുള്ള സ്പ്ലാഷ് പ്രൂഫ്, സോണി മ്യൂസിക് സെന്‍ററും ഫിസ്റ്റബിള്‍ ആപ്പുകളും ഉപയോഗിച്ചുള്ള റിമോട്ട് കണ്‍ട്രോള്‍, പരിസ്ഥിതി സൗഹൃദ ഡിസൈന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
2024 ഫെബ്രുവരി 23 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), ംംം.ടവീുമടേഇ.രീാ പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയില്‍ എസ്ആര്‍എസ്-എക്സ്വി500 പാര്‍ട്ടി സ്പീക്കര്‍ ലഭ്യമാകും. 1,990 രൂപയാണ് വില.
FLASHNEWS