അമേരിക്കയില്‍ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു


അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒരു കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്.


രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.


സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്ബ്, ടിസിഎസ്‌ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. 2021-ല്‍ അമേരിക്കയില്‍ ഏകദേശം 49,000 പേര്‍ വെടിയേറ്റ് മരിച്ചു, അതില്‍ പകുതിയിലേറെയും ആത്മഹത്യകളാണെന്നാണ് കണക്ക്. ഇതിനുപുറമെ ആയുധം സൂക്ഷിക്കുന്നവരും ഏറെയാണിവിടെ.



Sharing is Caring