യുക്രെയ്നില്‍ റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു


യുക്രെയ്നിലെ തെക്കൻ നഗരമായ ഒഡേസയിലും കിഴക്കൻ നഗരമായ ഡോണട്സ്കിലും ബുധനാഴ്ച റഷ്യൻസേന നടത്തിയ മിസൈലാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായി യുക്രെയ്ൻ അധികൃതര്‍ അറിയിച്ചു.


ഒഡേസയില്‍ ഭക്ഷ്യസംഭരണശാലയിലെ മൂന്നു ജീവനക്കാരാണ് മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും കഫെകളും ആക്രമണത്തില്‍ തകര്‍ന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. തകര്‍ന്ന ഭക്ഷ്യസംഭരണശാലയില്‍ മറ്റാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്.




Sharing is Caring