തെക്കൻ ഗ്രീസ് തീരത്ത് അഭയാര്‍ത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലില്‍ മുങ്ങി 78 മരണം. 100 ലേറെ പേരെ രക്ഷപെടുത്തി.പൈലോസ് പട്ടണത്തില്‍ നിന്ന് 47 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് പടിഞ്ഞാറൻ തീരത്താണ് ബോട്ട് മുങ്ങിയത്. ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമല്ല. 400ഓളം പേര്‍ ഉണ്ടായിരിക്കാമെന്ന് കണക്കുകൂട്ടുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യൂറോപ്യൻ യൂണിയന്റെ അതിര്‍ത്തി സുരക്ഷാ ഏജൻസിയായ ഫ്രണ്ടെക്സിന്റെ വിമാനം ചൊവ്വാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ട ബോട്ടിനെ കണ്ടെത്തിയത്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോയ ബോട്ടാണിതെന്ന് കരുതുന്നു.














