മധ്യ ഇറാനില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു

മധ്യ ഇറാനില്‍ വന്‍ വാഹനാപകടം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച്‌ 6 പേര്‍ കൊല്ലപ്പെട്ടു. നൈന്‍ഇസ്ഫഹാന്‍ റോഡിലാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

നൈന്‍ഇസ്ഫഹാന്‍ റോഡില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിലറുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു. അപകട കാരണങ്ങള്‍ അന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം ഇറാനില്‍ പ്രതിവര്‍ഷം 20,000ത്തിലധികം ആളുകള്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുകയും 200,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് പരിചയക്കുറവും കാറുകളുടെയും റോഡുകളുടെയും കാര്യക്ഷമത കുറവുമാണ് പ്രധാന കാരണങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *