ഹിമാചല്‍ പ്രദേശില്‍ ഇന്ന് നിശബ്ദപ്രചാരണം; വോട്ടെടുപ്പ് നാളെ


പരസ്യ പ്രചാരണം അവസാനിച്ച ഹിമാചലില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെയാണ് വോട്ടെടുപ്പ്. പാര്‍ട്ടികളെല്ലാം കടുത്ത പ്രചാരണമാണ് കാഴ്ചവച്ചത്.


ഹിമാചലില്‍ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്‌റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രധാനമുഖം.




Sharing is Caring