ആന്ധ്രയിലെ പടക്ക ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നു മരണം


ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.


അപകടത്തില്‍ മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


പടക്ക നിര്‍മാണ യൂണിറ്റില്‍ രാത്രി 8 നും 8:20 നും ഇടയിലാണ് സ്‌ഫോടനം നടന്നത്. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ഒരാളെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ വ്യക്തത വന്നിട്ടില്ല. അപകട സമയം പത്തു പേരെങ്കിലും ഇവിടെ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.



Sharing is Caring