മെക്‌സിക്കോയിലെ ബാറില്‍ ബാറിലുണ്ടായ വെടിവെയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു


മെക്‌സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ മദ്യശാലയില്‍ വെടിവയ്പ്പ്. ബാറില്‍ അതിക്രമിച്ച് കയറി തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


രാത്രി ഒമ്പത് മണിയോടെയാണ് സായുധ സംഘം ബാറിലെത്തിയത്. ബുധനാഴ്ച അപാസിയോ എല്‍ ആള്‍ട്ടോ പട്ടണത്തിലെ ബാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.


അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ട് പോസ്റ്ററുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാറുടമയോടുള്ള വിരോധമാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് സൂചന.



Sharing is Caring