ബ്രസല്‍സില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റു മരിച്ചു


ബ്രസല്‍സില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കുത്തേറ്റു മരിച്ചു. ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 7.15 ഓടെ ബ്രസല്‍സ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം നടന്ന ആക്രമണത്തിന് ശേഷം അക്രമിയെന്ന് സംശയിക്കുന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.


ബെല്‍ജിയന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് ആക്രമി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിലാണ് കുത്തേറ്റത്.



Sharing is Caring