ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട് അലനല്ലൂരില്‍ വീട്ടുകാരെ പേടിപ്പിക്കാന്‍ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ ഒളിച്ചിരുന്നത് പരിഭ്രാന്തി പരത്തി. സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെതുടര്‍ന്നാണ് വിദ്യാര്‍ത്ഥനി വീട്ടുകാരോട് പിണങ്ങിയത്. സ്വയം കൈകള്‍ ബന്ധിച്ചാണ് വിദ്യാര്‍ത്ഥിനി മൂന്നാം നിലയില്‍ ഒളിച്ചിരുന്നത്.


വൈകീട്ട് നാല് മുപ്പതോടെയാണ് അലനല്ലൂരില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായത്.നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും തിരച്ചില്‍ നടത്തുന്നതിനിടെ സ്‌കൂളിലെ മൂന്നാം നിലയില്‍വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തി.മൂന്നാം നിലയിലെ കോണിപ്പടിക്ക് സമീപത്ത് വെച്ചാണ് പെണ്‍കുട്ടിയെ കണ്ടത്.ഉടനെ തന്നെ അവശയായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.എന്നാല്‍ പരിക്കുകളോ ശരീരിക പീഡനമോ ഏറ്റതിന്റെ ലക്ഷണം പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇല്ലെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി.


നാട്ടുകല്‍ പൊലീസ് മൊഴിയെടുക്കവേ രണ്ട് പേര്‍ ചേര്‍ന്ന് തന്റെ കയ്യിലുണ്ടായിരുന്ന പണം കവരാന്‍ കെട്ടിയിട്ടുവെന്നാണ് വിദ്യാര്‍ത്ഥിനി ആദ്യം മൊഴി നല്‍കിയത്.പിന്നീടാണ് പെണ്‍കുട്ടി താന്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.



Sharing is Caring