നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അമ്മ സംഘടന നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ എന്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ അമ്മ സംഘടന നിലപാട് എടുക്കും.
ഷൈനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം സംഘടനയ്ക്കുളളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്നാണ് അഡ്‌ഹോക് കമ്മിറ്റി നിലപാട്.

അതേ സമയം ഷൈനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിന്‍സിയോട് സംസാരിച്ച ശേഷമാകും പോലീസ് കേസെടുക്കണോയെന്ന തീരുമാനമെടുക്കുക.













