പുതിയ ഇംഗ്ലീഷ് വാക്ക് പരിചയപ്പെടുത്തി ശശി തരൂര്‍

വ്യത്യസ്തമായ ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗത്താല്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നയാളാണ് ശശി തരൂര്‍ എംപി. ഇപ്പോഴിതാ അദ്ദേഹം ട്വിറ്ററിലൂടെ പുതിയ `ഒരു വാക്ക് പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

ഡൂംസ് കോളിങ്ങ് എന്ന വാക്കാണ് ശശി തരൂര്‍ പരിചയപ്പെടുത്തുന്നത്. കാലഘട്ടത്തിന്റെ വാക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പുതിയ വാക്കിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മോശം വാര്‍ത്തകള്‍ കണ്ടെത്തി വായിക്കുക എന്നതാണ് ഡൂംസ്‌കോളിങ്ങിന്റെ അര്‍ത്ഥമെന്നും ട്വീറ്റില്‍ പറയുന്നു.
നെഗറ്റീവ് വാര്‍ത്തകള്‍ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്ടിക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഡൂംസ്‌കോളിങ് എന്ന വാക്കിന്റെ ഉച്ചാരണം ഉള്‍പ്പെടെ ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

റെയില്‍വേയെ കളിയാക്കി കൊണ്ട് അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്ന ഇംഗ്ലീഷ് വാക്കും വൈറലായിരുന്നു. ക്വൊമെഡോകൊണ്‍ക്വിസ് എന്ന വാക്കാണ് റെയില്‍വേയെ കളിയാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്. ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *