അമേരിക്കയില്‍ ജില്ല കോടതിയിലെ ആദ്യ മുസ്‍ലിം വനിത ജഡ്ജിയായി ഷമ ഹക്കീം ചുമതലയേറ്റു


അമേരിക്കയില്‍ ജില്ല കോടതിയിലെ ആദ്യ മുസ്‍ലിം വനിത ജഡ്ജിയായി ഷമ ഹക്കീം ചുമതലയേറ്റു. കാലിഫോര്‍ണിയ തേഡ് ഡിസ്ട്രിക്‌ട് അപ്പീല്‍ കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായാണ് ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റ് ഷമ ഹക്കീം മെസ്സിവാല തെരഞ്ഞെടുക്കപ്പെട്ടത്.


ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയും ആദ്യ മുസ്‍ലിം വനിതയുമാണ്. 2017 മുതല്‍ സാക്രമെന്റോ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായിരുന്ന ഷമ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ സഹസ്ഥാപകയാണ്.




Sharing is Caring