ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാവുന്നു

സംവിധായകൻ ഷാജി കൈലാസിന്റെ (Shaji Kailas) മകൻ ജഗൻ ഷാജി കൈലാസ് (Jagan Shaji Kailas) സംവിധായകനാകുന്നു. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിൻ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗൻ.

അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ‘കരി’ എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.സര്‍വ്വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ. ബിനുലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സൻ അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. തിരക്കഥ രചിക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ,കലാസംവിധാനം – ഡാനി മുസ്സരിസ്, മേക്കപ്പ് – അനീഷ് വൈപ്പിൻ, കൊസ്റ്യൂം ഡിസൈൻ – വീണാ സ്യമന്തക്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സ്യമന്തക്, പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസില്‍ ജലീല്‍ – വിശ്വനാഥ് ഐ., പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

ജൂണ്‍ രണ്ടിന് ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ നടക്കും. ജൂണ്‍ അഞ്ചു മുതല്‍ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *