കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമണ്‍, ട്രാവല്‍ ലെഷര്‍ മാസിക പ്രസ്ഥീകരിച്ച ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന് വാഗമണ്‍ മാത്രം ആണ് ഈ പട്ടികയില്‍ ഇടം പിടിച്ചത്. കേരളത്തിന്റെ തനത് വശ്യചാരുതയും ഹരിതാഭവും വിളിച്ചോതുന്നതില്‍ മുൻപന്തിയിലായ വാഗമണ്‍ വിനോദസഞ്ചാരത്തിനു പേര് കേട്ട കേരളത്തിലെ തന്നെ, മികച്ച പ്രകൃതി വൈഭവം കൊണ്ടും സാഹസിക വിനോദങ്ങള്‍ കൊണ്ടും സഞ്ചാരികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് .ലോകത്തിലെ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും, മികച്ച നിലവാരത്തില്‍ ഉള്ള ഹോട്ടലുകളും അതുമായിബന്ധപെട്ട അനുബന്ധ കാര്യങ്ങളും പരിചയപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും പ്രചാരത്തില്‍ ഉള്ള ട്രാവല്‍ മാഗസിൻ ആണ് ട്രാവല്‍ ലെഷര്‍.
കോടമഞ്ഞിന്റെ രാഞ്ജി എന്നറിയപ്പെടുന്ന വാഗമണ്‍ കേരളത്തിലെ ഇടുക്കി കോട്ടയം ജില്ലകളില്‍ വ്യാപിച്ചു നില്‍ക്കുന്ന പ്രദേശം ആണ്. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹൈറേൻജ് പ്രദേശം. പച്ചപ്പ് നിറഞ്ഞ ചുറ്റിനും മൂടി നില്‍ക്കുന്ന പൈൻ കാടുകള്‍, മൊട്ടകുന്നുകള്‍, തടാകങ്ങള്‍, മര്‍മല വെള്ളച്ചാട്ടം, പേട്ടുമല പള്ളി, ബറൻ ഹില്‍സ്, മുരുകൻ മല, തങ്ങള്‍ പാറ, മുണ്ടക്കയം ഘട്ട്, വാഗമണ്‍ പുല്‍മേടുകള്‍ ഒക്കെ നിറഞ്ഞ വശ്യചാരുതയാര്‍ന്ന പ്രദേശം ആണ് വാഗമണ്‍. ചെറു മഴയും തണുപ്പുമേറ്റ് ഹെയര്‍പിൻ വളവുകളും ഉള്ള വഴികളിലൂടെ ഉള്ള യാത്ര സഞ്ചാരികള്‍ക്കു മികച്ച അനുഭൂതി നല്‍കും എന്നതില്‍ സംശയം ഇല്ല. വാഗമണിലെ പുല്‍മേടുകളും വെല്‍വെറ്റ് പുല്‍ത്തകിടികളും ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല.
പൈൻ വാലി
പശ്ചിമഘട്ടത്തിന്റെ അരികില്‍ സ്ഥിതി ചെയ്യുന്ന, ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യനിര്‍മിത വനം പ്രകൃതിയോട് കൂടുതല്‍ അടുക്കാനും, വാഗമണ്ണില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലും ഒന്നാണ്. ഇടതുര്‍ന്ന് നില്‍ക്കുന്ന ഈ കാട് ഫോട്ടഗ്രാഫേഴ്സിന്റെയ്യും ചലച്ചിത്രകാരന്മാരുടെയും പ്രിയപ്പെട്ട സ്ഥലമാണ്.
വാഗമണ്‍ തടാകം
മൂന്ന് പച്ച കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ തടാകം, കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പമോ മനോഹരമായ കാലാവസ്ഥയില്‍ പിക്നിക് ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്.ചുറ്റിനും ഉള്ള തേയിലത്തോട്ടങ്ങള്‍ തടാകത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
തടാകത്തിലൂടെ ഉള്ള ബോട്ടിംഗ് സഞ്ചാരികള്‍ക്കു ഒരു മികച്ച അനുഭൂതി ആണ് നല്‍കുന്നത്.
മൊട്ടകുന്നുകള്‍
വാഗമണ്‍ യാത്രയില്‍ ആരും സമയം ചെലവഴിക്കാൻ വിട്ടുപോകാൻ പാടില്ലാത്ത ഒരു സ്ഥലമാണ് മൊട്ടകുന്നുകള്‍. നല്ല തണുത്ത കാറ്റും കൊണ്ട് മൊട്ടകുന്നുകളില്‍ ഇരിക്കുന്നത് വേനല്‍കാലത്ത് ഒരു കുളിര്‍മ പകരുന്ന ഒന്നാണ്
മര്‍മല വെള്ളച്ചാട്ടം
“കാടിന്റെ മന്ത്രവാദിനി” എന്ന പേരില്‍ പ്രശസ്തമായ മര്‍മല വെള്ളച്ചാട്ടം സന്ദര്‍ശിക്കാതെ വാഗമണ്‍ ടൂറിസം അപൂര്‍ണ്ണമാണ്. പച്ച മരങ്ങളാലും മൂടല്‍ മഞ്ഞിനാലും ചുറ്റപ്പെട്ടതിനാല്‍ മര്‍മലയിലെ തണുത്ത, ശുദ്ധജലത്തില്‍ മുങ്ങിക്കുളിക്കുകായും ചെയ്യാം.
തങ്ങള്‍പ്പാറ
കുന്നിൻ മുകളില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രം. വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഒന്ന്. 2500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങള്‍പാറ വാഗമണ്‍ പട്ടണത്തിന്റെ അതിമനോഹരമായ കാഴ്ച സഞ്ചാരികള്‍ക്കു നല്‍കും.
സൂയിസൈഡ് പോയിന്റ്
ആഴത്തിലുള്ള താഴ്‌വരയാണ് സൂയിസൈഡ് പോയിന്റിന്റെ ഹൈലൈറ്റ്. ‘വി’ ആകൃതിയിലുള്ള ഈ മലയിടുക്കാണ് കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളില്‍ ഒന്ന്.