പാലക്കാട് വിക്ടോറിയ കേളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ

പാലക്കാട് വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ വിശദീകരണവുമായി എസ്എഫ്‌ഐ. ഹോസ്റ്റലിലെ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്ക് എതിരായി നടത്തുന്ന കുപ്രചരണങ്ങളെ തളളിക്കളയണമെന്ന് എസ്എഫ്‌ഐ
കുറച്ച് വിദ്യാര്‍ത്ഥികള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്.

ഇത് ചോദ്യം ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ അടക്കം മദ്യ ലഹരിയില്‍ കയ്യേറ്റം ചെയ്തുവെന്ന് എസ്എഫ്‌ഐ പറഞ്ഞു.എസ്എഫ്‌ഐ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചതായും എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിപിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *