ലൈംഗിക പീഡനകേസ് :സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്.പരാതി ഉയര്‍ന്നയുടന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് അറിയുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്‌ ഓഫാണ്. കോഴിക്കോട് ജില്ല കോടതി വഴി സിവിക് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എവിടെയെന്നതിനെക്കുറിച്ച്‌ വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഇവരെ എത്തിച്ച്‌ തെളിവെടുപ്പും പൂര്‍ത്തിയാക്കി. സാക്ഷികളില്‍നിന്നുള്ള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *