കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം തിരികെ ലഭിക്കുന്ന രണ്ട് പുതിയ ടേം ഇന്‍ഷൂറന്‍സ് പദ്ധതികളായ എസ്ബിഐ ലൈഫ് സരള്‍ സ്വധാന്‍ സുപ്രീം, എസ്ബിഐ ലൈഫ് സ്മാര്‍ട്ട് സ്വധാന്‍ സുപ്രീം എന്നീ രണ്ടു പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. പോളിസി ഉടമയുടെ ആകസ്മിക വിയോഗമുണ്ടായാല്‍ ഒറ്റത്തവണ തുകയും കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമകള്‍ക്ക് അടച്ച മുഴുവന്‍ പ്രീമിയവും നല്‍കുന്നതാണ് പദ്ധതികള്‍. ആകസ്മിക വേളകളില്‍ പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോളിസി ഉടമകളെ സഹായിക്കുന്നതാണ് ഈ പദ്ധതികള്‍. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, താങ്ങാനാവുന്ന പ്രീമിയം തുടങ്ങിയവയാണ് ഇതിന്‍റെ സവിശേഷതകള്‍.
ഏഴ്, പത്ത്, 15 വര്‍ഷങ്ങളായുള്ള പ്രീമിയം അടവു കാലാവധി ഈ പദ്ധതികളില്‍ തെരഞ്ഞെടുക്കാം. പത്തു മുതല്‍ 30 വര്‍ഷം വരെയുള്ള പോളിസി കാലാവധി തെരഞ്ഞെടുക്കാനുമാവും. ഇരു പദ്ധതികളിലും കുറഞ്ഞ പരിരക്ഷാ തുക 25 ലക്ഷം രൂപയാണ്. സരള്‍ സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്. സ്മാര്‍ട്ട് സ്വധാന്‍ സുപ്രീമില്‍ പരമാവധി പരിധിയില്ല. ആദായ നികുതി നിയമ പ്രകാരമുള്ള ആനുകൂല്യങ്ങളും പദ്ധതികളില്‍ ലഭ്യമാണ്.