ഗ്യാലക്‌സി എസ്24 സീരീസിന് ഇന്ത്യയില്‍ ഗംഭീര തുടക്കം; 3 ദിവസത്തില്‍ 2,50,000 പ്രീ ബുക്കിംഗുകള്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഫ്‌ലാഗ്ഷിപ് ഗ്യാലക്‌സി എസ്24 മോഡലിന് റെക്കോര്‍ഡ് പ്രീ ബുക്കിംഗുകള്‍. എസ് സീരീസിലെ ഏറ്റവും മികച്ച വരവേല്‍പ്പാണ് ഗ്യാലക്‌സി എസ്24 മോഡലിന് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ജനുവരി 18നാണ് ഈ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ പ്രീ ബുക്കിംഗ് രാജ്യത്താരംഭിച്ചത്. വെറും 3 ദിവസത്തിനുള്ളില്‍ 2,50,000 ന് മുകളില്‍ ഉപഭോക്താക്കള്‍ ഇതിനോടകം പ്രീ ബുക്കിംഗ് ചെയ്തു കഴിഞ്ഞു. അതേസമയം സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 23 സീരീസിന് ബുക്കിംഗ് ആരംഭിച്ച് 3 ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് പ്രീ ബുക്കിംഗ് 2500,000ലെത്തിയത്.

ഗ്യാലക്‌സി എഐയുടെ പിന്തുണയോടെ എത്തുന്ന ഗ്യാലക്‌സി എസ്24 സീരീസ്, മൊബൈല്‍ വിപ്ലവത്തിന്റെ പുതിയൊരു യുഗത്തിലേക്കാണ് എത്തിക്കുന്നത്. ഒപ്പം പുത്തന്‍ സാധ്യതകള്‍ തുറക്കുന്നതിനായി ഉപഭോക്താക്കളുടെ കൈകളിലേക്ക് എഐയുടെ ശക്തി പകരുകയും ചെയ്യുന്നു. നിത്യജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനായി ആശയവിനിമയത്തിലുള്ള തടസങ്ങള്‍ ഇല്ലാതാക്കുവാനും, ഉത്പാദന ക്ഷമതയും സര്‍ഗാത്മകതയും പരമാവധിയാക്കുവാനും ഗ്യാലക്‌സി എസ്24 ലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. പുത്തന്‍ സാങ്കേതിക മാറ്റങ്ങളെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ അതിവേഗം കൈക്കൊള്ളുന്നുവെന്നതിന്റെ തെളിവാണ് ഗ്യാലക്‌സി എസ് 24 സീരീസിന്റെ വലിയ വിജയം. ഗ്യാലക്‌സി എസ് 24 സീരീസിനെ ആവേശത്തോടെ ഏറ്റെടുത്ത ഞങ്ങളുടെ ഉപഭോക്താക്കളോട് ഞാന്‍ നന്ദി അറിയിക്കുന്നു. – എംഎസ് ബിസിനസ്, സാസംങ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുള്ളന്‍ പറഞ്ഞു.

ലൈവ് ട്രാന്‍സലേറ്റ്, ഇന്റര്‍പ്രട്ടര്‍, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളിലൂടെ ഒരു മൊബൈല്‍ ഫോണിന്റെ ഏറ്റവും അടിസ്ഥാന കര്‍ത്തവ്യമായ കമ്യൂണിക്കേഷനെ പുനര്‍നിര്‍വചിക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് ‘ഇന്ത്യന്‍ നിര്‍മിത’ ഗ്യാലക്‌സി എസ്24 അള്‍ട്ര, ഗ്യാലക്‌സി എസ്24+, ഗ്യാലക്‌സി എസ്24 എന്നീ മോഡല്‍ സ്മാര്‍ട് ഫോണുകളിലൂടെ സാംസങ് ചെയ്യുന്നത്. ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ റിയല്‍ ടൈം ട്രാന്‍സലേഷന്‍ സാംസങിന്റെ എഐ കീബോര്‍ഡിലൂടെ സാധ്യമാകും. കാറുകളിലാണെങ്കില്‍ ഇന്‍കമിംഗ് മെസ്സേജുകള്‍ സ്വയമേ ക്രോഡീകരിക്കപ്പെടുകയും, അതിന് അനുസൃതമായ മറുപടികളും പ്രവര്‍ത്തനങ്ങളും നിര്‍ദേശിക്കപ്പെടുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *