സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് രുക്കം പൂര്‍ത്തിയാക്കി സൗദി അറേബ്യ


റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കി സൗദി അറേബ്യ.തലസ്ഥാന നഗരമായ റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകീട്ട് മത്സരത്തിന് വിസില്‍ മുഴങ്ങും.


വിദേശത്ത് നടക്കുന്ന ആദ്യ സന്തോഷ്‌ ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിെന്‍റ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍. പഞ്ചാബ് – മേഘാലയ, സര്‍വിസസ് – കര്‍ണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ പുതുചരിത്രത്തിെന്‍റ ആരവമുയര്‍ത്തുക. 76ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റാണ് ഇപ്പോള്‍ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്.സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനായി പഞ്ചാബ്, സര്‍വിസസ്, കര്‍ണാടക, മേഘാലയ ടീമുകള്‍ റിയാദിലെത്തിയപ്പോള്‍


മത്സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബ്, സര്‍വിസസ്, കര്‍ണാടക, മേഘാലയ ടീമുകള്‍ റിയാദിലെത്തി. ആദ്യ സെമി ഫൈനല്‍ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30) നടക്കും.പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്ബത്) സര്‍വിസസും കര്‍ണാടകയും തമ്മില്‍ രണ്ടാം സെമിയില്‍ മാറ്റുരക്കും.

ലൂസേഴ്‌സ് ഫൈനല്‍ ശനിയാഴ്ച (മാര്‍ച്ച്‌ നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്ബത്) ഫൈനല്‍ മത്സരത്തിനും റിയാദ് സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉള്‍െപ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സില്‍വര്‍ കാറ്റഗറിക്ക് 150 റിയാലും ഗോള്‍ഡ് കാറ്റഗറിക്ക് 300 റിയാലുമാണ് മറ്റ് നിരക്കുകള്‍. ticketmax.com എന്ന വെബ്സൈറ്റ് / ആപ് വഴി ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്.



Sharing is Caring