യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക്ക് ടോക്ക് നിരോധിച്ച മാതൃക കാനഡയും പിന്തുടരുന്നു


ഒട്ടാവ: യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ടിക്ക് ടോക്ക് നിരോധിച്ച മാതൃക കാനഡയും പിന്തുടരുന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അപകട സാധ്യതയുള്ള അസ്വീകാര്യത ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നല്‍കിയ ഉപകരണങ്ങളില്‍ നിന്നും ടിക്ക് ടോക്ക് ആപ്പ് നിരോധിച്ചിരിക്കുന്നത്.
മാര്‍ച്ച്‌ 1 മുതലാണ് നിരോധനം നിലവില്‍ വരികയെന്നു കാനഡ ഗവണ്‍മെന്‍റ് അറിയിച്ചു. യുഎസില്‍ ഫെഡറല്‍ ഗവണ്‍മെന്‍റും മിക്ക സംസ്ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ നിന്നും ടിക്ക് ടോക്ക് നിരോധിച്ചിട്ടുണ്ട്.


മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആശങ്കകളില്‍ നിന്നാണ് ഈ തീരുമാനമെന്നു കാനഡ പൊതു സേവനത്തിന്‍റെ ചുമതലയുള്ള മന്ത്രി മോണ ഫോര്‍ട്ടിയര്‍ പറഞ്ഞു. ടിക്ക് ടോക്കിനെ നിരോധിച്ചതിനെ കുറിച്ചു ടിക്ക് ടോക്ക് വക്താവ് ശക്തമായ പ്രതിഷേധം അറിയിച്ചു. ഞങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതു ടിക്ക് ടോക്കിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യം വച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ബിസിനസിന്േ‍റയും വ്യക്തികളുടേയും ഡാറ്റാ സുരക്ഷയെ കുറിച്ചു ചിന്തിക്കാനുള്ള അവസരമാണ് ടിക്ക് ടോക്കിനെ നിരോധിച്ചതിലൂടെ ലഭിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പറഞ്ഞു.



Sharing is Caring