‘സാറാസ് ‘ ജൂലൈ 5നു എത്തുന്നു.


ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന “സാറാസ്” എന്ന ചിത്രത്തിന് വാച്ച്‌ പാര്‍ട്ടി പ്രീമിയര്‍ഷോ സംഘടിപ്പിക്കുന്നു. മലയാള സിനിമയില്‍ ആദ്യമായാണ് വാച്ച്‌പാര്‍ട്ടി പ്രീമിയര്‍ ഷോ സംഘടിപ്പിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന് വാച്ച്‌പാര്‍ട്ടി പ്രീമിയര്‍ ഷോ സംഘടിപ്പിക്കുന്നത്. ജൂലൈ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, സിജു വില്‍സണ്‍, അജുവര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ഷറഫുദ്ദീന്‍, ബേസില്‍ ജോസഫ്, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവര്‍ വാച്ച്‌ പാര്‍ട്ടിയിലൂടെ ചിത്രം ആസ്വദിക്കും. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറാസ്.


അന്ന ബെന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത, സംവിധായിക ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

സണ്ണിവെയ്ന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ബെന്നി പി. നായരമ്ബലം, വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്ത മുരളി, പി കെ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



Sharing is Caring