മ​രം​മു​റി ഉ​ത്ത​ര​വ്: മു​ൻ റ​വ​ന്യൂ, വ​നം മ​ന്ത്രി​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്


തി​രു​വ​ന​ന്ത​പു​രം: വ​നം മാ​ഫി​യ​ക്കു​ള്ള ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ​നം മാ​ഫി​യ​ക്ക് മ​രം മു​റി​ക്കു​ന്ന​തി​ന് ന​ൽ​കി​യ ലൈ​സ​ൻ​സാ​ണ് ഒ​ക്ടോ​ബ​ർ 24ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്. നി​ല​വി​ലെ നി​യ​മ​ങ്ങ​ളെ​യും ച​ട്ട​ങ്ങ​ളെ​യും വ​ള​ച്ചൊ​ടി​ച്ചാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.


വി​വാ​ദ ഉ​ത്ത​ര​വി​ൽ അ​ന്ന​ത്തെ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, വ​നം മ​ന്ത്രി കെ. ​രാ​ജു എ​ന്നി​വ​ർ​ക്ക് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മു​ൻ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.




Sharing is Caring