ഡോക്ടേഴ്സ് ഡേയിൽ കൊയിലാണ്ടി ശാരദ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു

ജൂലൈ 1 ഡോക്ടേഴ്സ് ഡേ ദിനത്തിൽ കൊയിലാണ്ടി ശാരദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിലെ ഡോക്ടർമാരായ ഡോക്ടർ സതീഷ് കുമാർ, സാത്വിക്ക് സതീഷ്, അഭിജിത്ത് എന്നിവരെ ആദരിച്ചു.

ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഡോക്ടർസ് ദിനത്തിൽ കേക്ക് മുറിച്ചു. ദിനാചരണ പരിപാടിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ സുധാകരൻ സ്വാഗതം പറഞ്ഞു.

നേഴ്സിങ് സൂപ്രണ്ട് എസ് കെ പ്രേമകുമാരി, പിആർഒ പ്രിയങ്ക, ജിലീഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശരണ്യ സന്തോഷ് നന്ദി രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *