സാപ് വോളിബോൾ ക്യാമ്പിന് തുടക്കമായി

കോഴിക്കോട് സ്‌പോര്‍ട്‌സ് അക്കാദമി പുതിയങ്ങാടി(സാപ് കാലിക്കറ്റ്) സംഘടിപ്പിക്കുന്ന വോളിബോള്‍ പരിശീലന ക്യാമ്പിന് പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ – കായിക സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി രേഖ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി മുരളീധരന്‍ അധ്യക്ഷനായി. കായിക ഉപകരണങ്ങളുടെ വിതരണം സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സി സത്യന്‍ നിര്‍വഹിച്ചു. അക്കാദമി ജേഴ്‌സി അല്‍ ഹറമൈന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി എം സഫിയ പ്രകാശനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി പ്രസീന, പുതിയങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ വി ബാബുരാജ്, അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കെ പി അബ്ദുള്‍ അസീസ്, കല ട്രഷറര്‍ കെ സുബൈര്‍, സാപ് സെക്രട്ടറി ജിജോ ജോര്‍ജ,് ജോയിന്റ് സെക്രട്ടറി എ ടി ഷിജിന എന്നിവര്‍ സംസാരിച്ചു. മുന്‍ സര്‍വീസസ് താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനുമായിരുന്ന കെ കെ ശ്രീധരനാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *