തന്റെ കിടപ്പറ രഹസ്യംഅന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല: സാനിയ മിർസ


sania_storysize_650_041014125521
തന്റെ കിടപ്പറ രഹസ്യംഅന്വേഷിക്കേണ്ട കാര്യം ആർക്കുമില്ല സാനിയ മിർസ .ബിബിസിക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് നേരെ സാനിയയുടെ രോഷത്തോടെയുള്ള മറുപടി.എന്നാണ് കുട്ടികളുണ്ടാകുന്നതെന്ന ചോദ്യം വളരെ അപമാനമുണ്ടാക്കുന്നതാണെന്നും സാനിയ പ്രതികരിച്ചു. താന്‍ അറിയപ്പെടുന്ന വ്യക്തിയാണ് എന്നതുകൊണ്ട് മാത്രം തന്റെ കിടപ്പറയില്‍ എന്തു നടക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നും സാനിയ രോഷാകുലയായി പറഞ്ഞു.പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള ഇന്ത്യന്‍ ടെന്നീസ് താരത്തിന്റെ വിവാഹം കഴിഞ്ഞതു മുതല്‍ സാനിയ മിര്‍സയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടു പിടിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഇത്രയും കാലമായിട്ടും കുട്ടികളെ പറ്റി ചിന്തിക്കാത്തതിനെക്കുറിച്ച് ചോദിക്കുന്നത് നാണക്കേടാണ്, അത് തികച്ചും തന്റെ സ്വകാര്യതയാണെന്നും സാനിയ പറഞ്ഞു.




Sharing is Caring