സാനിറ്റൈസറുകള്‍ വാഹനത്തില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്


അബുദാബി: ഹാന്റ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ വെച്ച ശേഷം പുറത്തുപോകരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. സാനിറ്റൈസറുകളും ഗ്ലൗസുകളും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലോ ഉഷ്ണകാലത്ത് ദീര്‍ഘനേരം വാഹനങ്ങള്‍ക്കുള്ളിലോ സൂക്ഷിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാറുകള്‍ക്കുള്ളില്‍ സൂക്ഷിക്കരുത്.അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുത്ത ചൂടില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്ബോള്‍ ജനലുകള്‍ പൂര്‍ണമായി അടച്ചിടരുതെന്നും നിര്‍ദേശമുണ്ട്.




Sharing is Caring