കലക്ടറേറ്റ് വളപ്പിലെ ചന്ദനമരമോഷണം: പ്രതികള്‍ അറസ്​റ്റില്‍

കല്‍പറ്റ: കലക്ടറേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയില്‍നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ പ്രതികള്‍ അറസ്​റ്റില്‍. കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്‍ (47), മോഹനന്‍ (40) എന്നിവരാണ്​ അറസ്റ്റിലായത്​.

വരദൂര്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ചന്ദനമരം മുറിച്ചു കടത്തിയ കേസില്‍ നേരത്തെ ഇവര്‍ പിടിയിലായിരുന്നു. മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച കല്‍പറ്റ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങി. അറസ്​റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

ബുധനാഴ്ച കലക്ടറേറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. സ്വതന്ത്ര്യദിനത്തി​െന്‍റ തലേദിവസം പിറകിലൂടെ എത്തിയാണ് കലക്ടറേറ്റ് വളപ്പിലെ ഒരാള്‍പൊക്കത്തിലുള്ള മരം പ്രതികള്‍ മുറിച്ചത്.

തുടര്‍ന്ന് ബൈപാസിലെത്തിച്ച്‌ കമ്ബളക്കാട് സ്വദേശിയുടെ ജീപ്പിലാണ് മരം കടത്തിയതെന്ന് പൊലീസ് പറയുന്നു. ജീപ്പ് ഡ്രൈവറെ കസ്​റ്റഡിയിലെടുത്തു. മരം വാങ്ങിയ പടിഞ്ഞാറത്തറ പുതുശ്ശേരി ക്കടവ്​ സ്വദേശിയെ കേണിച്ചിറ പൊലീസ്​ ചൊവ്വാഴ്​ച വൈകീട്ട്​ കസ്​റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്ന്​ മുറിച്ച ചന്ദന തടികള്‍ കണ്ടെത്തു.

ഇരുവരുടെയും അറസ്​റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. ജില്ലയില്‍ സംഘം സമാനരീതിയില്‍ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഗസ്​റ്റ് 20ന് പുലര്‍ച്ചെയാണ് വരദൂര്‍ ക്ഷേത്രത്തി​െന്‍റ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷണം പോയത്.

സമീപത്തെ മുസ്​ലിം പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *