ഇന്ത്യന്‍ വിപണിയില്‍ പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി സാംസങ്. സാംസങ് ഗാലക്സി എഫ് 54 5ജി എന്ന ഡിവൈസാണ് കമ്ബനി പുറത്തിറക്കാന്‍ പോകുന്നത്.ജൂണ്‍ 6നാണ് സാംസങ് പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്സി എഫ് 54 5ജിയുടെ പ്രീ റിസര്‍വേഷന്‍ മെയ് 30 മുതലാണ് ആരംഭിച്ചത്. ഫ്‌ലിപ്പ്കാര്‍ട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് ഡിവൈസിന്റെ പ്രീ-റിസര്‍വേഷന്‍ നടക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 999 രൂപ ടോക്കണ്‍ തുക അടച്ച് സാംസങ് ഗാലക്സി എഫ് 54 5ജി പ്രീ റിസര്‍വ് ചെയ്യാം. പ്രീ-ഓര്‍ഡര്‍ ചെയ്യുന്ന ആളുകള്‍ക്ക് 2,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
ഒഐഎസ് സപ്പോര്‍ട്ടുള്ള 108 മെഗാപിക്‌സല്‍ ക്യാമറയാണ് ഡിവൈസിലുള്ളത്. ഈ ക്യാമറ സെറ്റപ്പ് സുഗമമായി വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ സഹായിക്കും. കൈ വിറയ്ക്കുകയോ ഷേക്ക് ആകാതെയോ മികച്ച ഫോട്ടോകളോ വീഡിയോകളോ എടുക്കാന്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ നിങ്ങളെ സഹായിക്കുന്നു. സാംസങ് ഗാലക്സി എഫ് 54 5ജിയുടെ ഫ്രണ്ട് ക്യാമറ ലോ ലൈറ്റിലും മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ്പ് ഗാലക്സി എസ് 23 സീരീസില്‍ കമ്ബനി അവതരിപ്പിച്ച പുതിയ ആസ്‌ട്രോലാപ്‌സ് ഫീച്ചറുമായിട്ടാണ് പുതിയ 5ജി ഫോണ്‍ വരുന്നത്.16 വ്യത്യസ്ത ഇന്‍ബില്‍റ്റ് ലെന്‍സ് ഇഫക്റ്റുകളുള്ള ഫണ്‍ മോഡും ക്യാമറ സവിശേഷതകളിലുണ്ട്.

വണ്‍ സിംഗിള്‍ ടേക്ക് (മോണ്‍സ്റ്റര്‍ ഷോട്ട് 2.0) ഫീച്ചറും ഉണ്ട് സാംസങ് ഗാലക്സി എഫ് 54 5ജിയിലുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ എഐ എഞ്ചിനുകളുമുണ്ടായിരിക്കും. ഒറ്റ ഷോട്ടില്‍ 4 വീഡിയോകളും 4 ഫോട്ടോകളും വരെ പകര്‍ത്താന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ലീക്ക് ആയ സവിശേഷതകള്‍ അനുസരിച്ച് സാംസങ് ഗാലക്സി എഫ് 54 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.7 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 120Hz റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 1380 പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 25W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6000mAh ബാറ്ററിയും ഫോണില്‍ ഉണ്ടായിരിക്കും.













